ഒക്ടോബര്‍ 25 മുതല്‍ കേരളത്തില്‍ വീണ്ടും തീയറ്റര്‍ കാലം വരുകയാണ്. നേരത്തെ ഒ.ടി.ടി റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും തീയറ്റര്‍ റിലീസുമായി മുന്നോട്ടുപോകാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.നവംബര്‍ 12 ന് ബിഗ് സ്‌ക്രീനില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.
മലയാളം, തെലുങ്ക്,തമിഴ്,ഹിന്ദി,കന്നഡ ഭാഷകളായി ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.നേരത്തെ മെയ് 28-ന് ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിലീസ് നീണ്ടു പോകുകയാണ്.