'കാവലായിരിക്കും സിനിമ പ്രേമികള്‍ക്കും സിനിമ ശാലകള്‍ക്കും',വീണ്ടും തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം റിലീസ് പ്രഖ്യാപിച്ച സൂപ്പര്‍സ്റ്റാര്‍ ചിത്രം

കെ ആര്‍ അനൂപ്

വ്യാഴം, 7 ഒക്‌ടോബര്‍ 2021 (09:01 IST)
സുരേഷ് ഗോപി ആരാധകരുടെ കാത്തിരിപ്പിന് വിരാമം. വീണ്ടും തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം റിലീസ് പ്രഖ്യാപിച്ച സൂപ്പര്‍സ്റ്റാര്‍ ചിത്രം ആകുകയാണ് കാവല്‍. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കുടുംബ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാനാകും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. കാവലായിരിക്കും സിനിമ പ്രേമികള്‍ക്കും സിനിമ ശാലകള്‍ക്കും എന്നാണ് നിര്‍മ്മാതാവ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.  
 
'എല്ലാ കെട്ടുപാടുകളും തകര്‍ത്തറിഞ്ഞു... തമ്പാന്‍ വരികയാണ്.. കാവലായിരിക്കും സിനിമ പ്രേമികള്‍ക്കും സിനിമ ശാലകള്‍ക്കും... നിങ്ങളും കാവലായി ഉണ്ടാകണം'-ജോബി ജോര്‍ജ് കുറിച്ചു.
 
കാവലിലൂടെ സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹത്തിന്റെ പഴയ ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ഈ ചിത്രത്തിലും ഉണ്ടെന്നും സംവിധായകന്‍ നിതിന്‍ രഞ്ജിപണിക്കര്‍ പറഞ്ഞിരുന്നു.ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍