2019ല്‍ മലയാള സിനിമയ്ക്ക് ഇന്ത്യയാകെ വലിയ പേര് സമ്മാനിച്ച സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. കൊവിഡ് കാലഘട്ടത്തിന് ശേഷം മലയാള സിനിമകള്‍ ഇന്ത്യയാകെ പ്രശംസ ഏറ്റുവാങ്ങുന്നതിന് മുന്‍പ് തന്നെ കുമ്പളങ്ങി ഇന്ത്യയാകെ സംസാരവിഷയമായ സിനിമയായിരുന്നു. എന്നാല്‍ ക്രിറ്റിക്കലായും ബോക്‌സോഫീസിലും വിജയമായ സിനിമയ്ക്ക് ശേഷം സംവിധായകന്‍ മധു സി നാരായണനില്‍ നിന്നും മറ്റ് സിനിമകളൊന്നും തന്നെ വന്നിരുന്നില്ല. ഇപ്പോഴിതാ കുമ്പളങ്ങിക്ക് ശേഷം മധു സി നാരായണന്‍ പുതിയ സിനിമ ഒരുക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.