ഞാൻ ഒന്ന് വിളിച്ചാൽ മതി, എത്ര ചെറിയ വേഷമാണെങ്കിലും ആ നടി വന്ന് അഭിനയിക്കും: ഗൗതം വാസുദേവ് മേനോൻ

അഭിറാം മനോഹർ

വെള്ളി, 31 ജനുവരി 2025 (20:18 IST)
തെന്നിന്ത്യ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഗൗതം വാസുദേവ് മേനോന്‍. 2001ല്‍ മിന്നലെ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായ ഗൗതം മേനോന്‍ കാക്ക കാക്ക, വാരണം ആയിരം, വേട്ടയാട് വിളെയാട്, തുടങ്ങിയ മികച്ച തമിഴ് സിനിമകളിലൂടെ തമിഴകത്തെ മികച്ച സംവിധായകരുടെ നിലയിലേക്ക് ഉയര്‍ന്നിരുന്നു.
 
ഇപ്പോഴിതാ തനിക്ക് ഏറ്റവും അടുപ്പമുള്ള നായികയെപറ്റി സംസാരിച്ചിരിക്കുകയാണ് ഗൗതം മേനോന്‍. താന്‍ എപ്പോള്‍ വിളിച്ചാലും വരാന്‍ യാതൊരു മടിയുമില്ലാത്ത നടി തൃഷയാണെന്ന് ഗൗതം വാസുദേവ് മേനോന്‍ പറയുന്നു. എത്ര ചെറിയ വേഷമാണെങ്കിലും യാതൊരു മടിയുമില്ലാതെ തൃഷ ചെയ്യുമെന്നും തങ്ങള്‍ തമ്മില്‍ അത്തരത്തിലുള്ള ബന്ധമാണെന്നും ഗൗതം വാസുദേവ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൗണ്‍ സമയത്ത് ഒരു ചെറിയ ഷോര്‍ട്ട് ഫിലിമിനായി വിളിച്ചപ്പൊള്‍ പോലും യാതൊരു മടിയുമില്ലാതെ തൃഷ വന്ന് അത് ചെയ്ത് തന്നുവെന്നും ഗൗതം മേനോന്‍ പറയുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍