തൃഷ അഭിനയം നിർത്തില്ലെന്ന് അമ്മ ഉമാ കൃഷ്ണൻ

നിഹാരിക കെ.എസ്

ശനി, 25 ജനുവരി 2025 (10:57 IST)
തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണൻ സിനിമാഭിനയം നിർത്തുന്നതായി അഭ്യൂഹങ്ങൾ പടർന്നിരുന്നു. വിജയുടെ പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക് എന്നായിരുന്നു പ്രചരിച്ചത്. തമിഴ് സിനിമ കോളമിസ്റ്റ് ആനന്ദന്റെ വാക്കുകൾക്ക് പിന്നാലെയാണ് പുതിയ അഭ്യൂഹങ്ങൾ നിറഞ്ഞത്. എന്നാൽ ഇക്കാര്യം തള്ളി രംഗത്തെത്തിയിരിക്കുകയാണ് തൃഷയുടെ അമ്മ ഉമാ കൃഷ്ണൻ. 
 
പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും തൃഷ രാഷ്ട്രീയത്തിലേക്കില്ലെന്നും ഉമാ കൃഷ്ണൻ പറഞ്ഞു. സിനിമ വിടുന്നതിനെ കുറിച്ച് തൃഷ ആലോചിക്കുന്നു പോലുമില്ലെന്നും ഉമാ കൃഷ്ണൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
 
ഈ അടുത്ത് ഒരു അഭിമുഖത്തിലാണ് തൃഷ അഭിനയം നിർത്തുന്നതായി ആനന്ദന്‍ വെളിപ്പെടുത്തിയത്. നടിക്ക് അഭിനയം മടുത്തുവെന്നും ഇതിന് പുറമേ കടുത്ത മാനസിക സമ്മർദം അനുഭവിക്കുകയാണെന്നുമായിരുന്നു ആനന്ദൻ പറഞ്ഞത്. ഇക്കാരണങ്ങൾകൊണ്ട് തൃഷ സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇക്കാര്യത്തെച്ചൊല്ലി നടിയും അമ്മയുമായി വാഗ്വാദം തന്നെ ഉണ്ടായെന്നും ആനന്ദന്‍ പറഞ്ഞിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍