സാന്ദ്രയോട് ശത്രുതയില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍

നിഹാരിക കെ.എസ്

വെള്ളി, 24 ജനുവരി 2025 (16:50 IST)
നിർമാതാവ് സാന്ദ്ര തോമസ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. സാന്ദ്രയുടെ മാനസികാവസ്ഥയുടെ ഗൗരവം ഉള്‍ക്കൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും തെറ്റിദ്ധാരണമൂലമാണ് സാന്ദ്ര തനിക്കെതിരെ സംസാരിക്കുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. 
 
ചേംബറിന്റെ മീറ്റിങ്ങില്‍ സാന്ദ്ര പങ്കെടുത്തിട്ടില്ല. താന്‍ പോയ ശേഷമാണ് അവര്‍ വന്നതെന്നും കേസിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നുമാണ് സംവിധായകന്‍ പറയുന്നത്. സാന്ദ്രയുമായുള്ള സൗഹൃദം അടുത്ത കാലം വരെ ദൃഢമായിരുന്നു. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷവും ഓരോ സിനിമകളുടെ പ്രിവ്യൂവിനും സാന്ദ്ര തന്നെ ക്ഷണിക്കാറുണ്ടായിരുന്നു. തനിക്ക് സാന്ദ്രയോട് ശത്രുതയില്ല എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.
 
അതേസമയം, പൊതുമധ്യത്തില്‍ അപമാനിച്ചുവെന്ന് ആരോപിച്ച് സാന്ദ്ര തോമസ് നല്‍കിയ പരാതിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. നിര്‍മ്മാതാവ് ആന്റോ ജോസഫാണ് കേസില്‍ രണ്ടാം പ്രതി. പരസ്യമായി പരാതികള്‍ പറഞ്ഞതിന്റെ വൈരാഗ്യമാണ് ബി ഉണ്ണികൃഷ്ണന്‍ തീര്‍ക്കുന്നത് എന്നാണ് സാന്ദ്ര തോമസ് പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍