പൊതുജനക്ഷേമ സേവനങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വിപുലപ്പെടുത്തുകയാണ് ഈ നീക്കം വഴി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഫോണുകള്‍ വിപണിയിലെത്തും മുന്‍പെ സര്‍ക്കാര്‍ അനുബന്ധ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവ പോലുള്ള അവരുടെ മാര്‍ക്കറ്റ് പ്ലേസുകളില്‍ സര്‍ക്കാരിന്റെ ആപ്പ് സ്റ്റോര്‍ ഉള്‍പ്പെടുത്താനും ടെക് കമ്പനികളോട് അഭ്യര്‍ഥിച്ചതായാണ് വിവരം. എന്നാല്‍ കമ്പനികള്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് ബ്ലൂംബര്‍ഗ് തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നത്.