'എന്റെ ഭാഗ്യം തൃഷയാണ്'; അന്ന് വിജയ് പറഞ്ഞത് ഇന്ന് നടന് തന്നെ വിനയാകുമ്പോൾ

നിഹാരിക കെ.എസ്

ചൊവ്വ, 28 ജനുവരി 2025 (11:15 IST)
രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത് മുതൽ നടന് വിജയ്‌ക്കെതിരെ വ്യാജ ആരോപണങ്ങൾ ശക്തമാണ്. അതിലൊന്നാണ് നടി തൃഷയുടെ പേര് ചേർത്തുവെച്ചുകൊണ്ടുള്ള ഗോസിപ്പ്. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്നും നടൻ ഭാര്യ സംഗീതമായി വേർപിരിഞ്ഞതായും തുടങ്ങി നിരവധി ഊഹോഹങ്ങളാണ് പ്രചരിക്കുന്നത്. മാത്രമല്ല വിജയ് പറഞ്ഞത് അനുസരിച്ച് തൃഷ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും ഇതിനോട് അനുബന്ധിച്ച് നടി സിനിമയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചതായും ചില കഥകൾ പ്രചരിച്ചു. ഇതിലൊന്നും യാതൊരു സ്ഥിരീകരണവും ഇതുവരെ ഉണ്ടായിട്ടില്ല.
 
ഗില്ലി, ആദി, കുരുവി തുടങ്ങി നിരവധി സിനിമകളിൽ വിജയും തൃഷയും ജോഡികളായി അഭിനയിച്ചിരുന്നു. സിനിമകളൊക്കെ വലിയ വിജയമായി മാറുകയും ചെയ്തു. കുറെ വർഷങ്ങൾ താരങ്ങൾ ഒരുമിച്ച് അഭിനയിച്ചതേയില്ല. വർഷങ്ങൾക്കിപ്പുറം കഴിഞ്ഞ വർഷം ലിയോ എന്ന സിനിമയിലൂടെയാണ് ഈ ഹിറ്റ് കോമ്പോ വീണ്ടും ഒന്നിച്ചത്. ഇതോടെ താരങ്ങളെ കുറിച്ചുള്ള ഗോസിപ്പുകളും വർദ്ധിച്ചു. ഈ സാഹചര്യത്തിൽ തിരുപ്പാച്ചി എന്ന സിനിമയുടെ സമയത്ത് വിജയ് നൽകിയ ഒരു അഭിമുഖം ട്രെൻഡായി മാറിയിരിക്കുകയാണ്. 
 
ഒരു അഭിമുഖത്തിൽ 'അഭിനയം എന്റെ സ്വന്തം അഭിനിവേശമാണ്. എനിക്ക് പഠിക്കുന്നതിനോട് വലിയ താല്പര്യമില്ല. അതുകൊണ്ടാണ് അഭിനയിക്കാൻ വന്നത്. സിനിമയിൽ എന്റെ ഭാഗ്യ ജോഡിയാണ് തൃഷയാണ്. ഞങ്ങളുടെ ഗില്ലി എന്ന സിനിമയാണ് അത്തരമൊരു മതിപ്പ് സൃഷ്ടിച്ചത്' എന്നും വിജയ് പറഞ്ഞിരുന്നു. ഈ വാക്കുകൾ കൂട്ടിച്ചേർത്താണ് നടനെതിരെ ഇപ്പോൾ പ്രചരണം ഉണ്ടായിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍