ഒടുവിലത് ഒഫീഷ്യലായി, ഫാലിമി സിനിമയുടെ സംവിധായകനൊപ്പം മമ്മൂട്ടിയുടെ അടുത്ത സിനിമ, ഇത്തവണ മാസ് എന്റര്‍ടൈനര്‍

അഭിറാം മനോഹർ

ഞായര്‍, 2 ഫെബ്രുവരി 2025 (08:35 IST)
Mammootty- Nithish Sahadev
മലയാളത്തില്‍ യുവസംവിധായകര്‍ക്ക് എപ്പോഴും അവസരങ്ങള്‍ നല്‍കുന്ന നായകനാണ് മമ്മൂട്ടി. ഒട്ടേറെ സംവിധായകരുടെ ആദ്യ ചിത്രം മമ്മൂട്ടി ചിത്രങ്ങളായിരുന്നു. നിലവില്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ള 2 പുതിയ സിനിമകളും സംവിധാനം ചെയ്യുന്നതും നവാഗത സംവിധായകരാണ്. ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് മറ്റൊരു സംവിധായകന്‍ കൂടിയെത്തിയിരിക്കുകയാണ്.
 
 ഫാലിമി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നിതീഷ് സഹദേവ് ഒരുക്കുന്ന സിനിമയിലാണ് മമ്മൂട്ടി ഭാഗമാകുന്നത്. നേരത്തെ തന്നെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ ഒന്നും വന്നിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ സംവിധായകന്‍ തന്നെയാണ് സിനിമയെ പറ്റിയുള്ള സൂചന സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം അടുത്ത സിനിമ മമ്മൂട്ടിയോടൊപ്പം എന്നും നിതീഷ് കുറിച്ചിരുന്നു. ഫാലിമിക്ക് ശേഷം നിതീഷ് ഒരുക്കുന്ന സിനിമ ഒരു മാസ് എന്റര്‍ടൈനറാണെന്ന സൂചനകളാണ് ലഭിക്കുന്നത്. അതേസമയം മമ്മൂട്ടി കമ്പനി തന്നെയാകുമോ സിനിമയുടെ നിര്‍മാതാക്കളെന്ന കാര്യം വ്യക്തമല്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍