പ്രേമലു ആവർത്തിക്കുമോ? ഹിറ്റടിക്കാൻ നസ്ലെനും ഗിരീഷും വീണ്ടുമെത്തുന്നു, ഐ ആം കാതലൻ റിലീസ് പ്രഖ്യാപിച്ചു

അഭിറാം മനോഹർ

ഞായര്‍, 20 ഒക്‌ടോബര്‍ 2024 (14:36 IST)
Iam kathalan
വമ്പന്‍ ഹിറ്റായി മാറിയ പ്രേമലുവിന് ശേഷം ബോക്‌സോഫീസില്‍ തരംഗം തീര്‍ക്കാന്‍ ഗിരീഷ് എ ഡിയും നസ്ലെനും വീണ്ടുമൊന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയായ ഐ ആം കാതലന്‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. നവംബര്‍ 7ന് ചിത്രം തിയേറ്ററിലെത്തും. പുതിയ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്.
 
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന സിനിമയാണിത്. അനിഷ്മയാണ് സിനിമയിലെ നായികാവേഷത്തിലെത്തുന്നത്. ദിലീഷ് പോത്തന്‍,ലിജോ മോള്‍, ടി ജി രവി,സജിന്‍,വിനീത് വാസുദേവന്‍,വിനീത് വിശ്വം എന്നിവരാണ് ഇനിമയിലെ മറ്റ് താരങ്ങള്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ഡോ പോള്‍സ് എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ ഡോ പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍