ഇനി 53 ലേക്ക്; ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിച്ച് കൃഷ്ണകുമാര്‍, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ശനി, 12 ജൂണ്‍ 2021 (09:48 IST)
കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിച്ച് നടന്‍  കൃഷ്ണകുമാര്‍. കേക്ക് മുറിച്ച് പരസ്പരം മധുരം പങ്കുവെച്ചാണ് അച്ഛന്റെ സന്തോഷത്തില്‍ മക്കളും പങ്കാളികളായത്. സിനിമ തിരക്കില്‍ നിന്നൊഴിഞ്ഞ് നടി അഹാനയും വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. 
 
'അനുഗ്രഹീതമായ 52 വര്‍ഷങ്ങള്‍ ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കാന്‍ കഴിഞ്ഞു.. ദൈവത്തിനു നന്ദി.. 53 ലേക്ക് ഇന്നു കടക്കുന്നു... ഏവര്‍ക്കും നന്മകള്‍ ഉണ്ടാവട്ടെ'- കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
 
അമ്മ സിന്ധുവിനും സഹോദരി മാര്‍ക്കും ഒപ്പം ദിയ വാക്‌സിന്‍ എടുത്ത വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അഹാനയും വാക്‌സിന്‍ സ്വീകരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article