നിലവിലെ സാഹചര്യത്തില്‍ സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വീട്ടില്‍ കഴിയുകയാണ് മലയാളം സിനിമയിലെ ഒട്ടുമിക്ക താരങ്ങളും. ആരാധകരോടും വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞുകൊണ്ട് തന്റെ ബാല്യകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് അഹാന കൃഷ്ണ.
'വീട്ടില്‍ താമസിച്ച് നിങ്ങളുടെ കാര്‍ / ബൈക്ക് കഴുകുക'- എന്ന് പറഞ്ഞു കൊണ്ടാണ് കുട്ടിക്കാലത്ത് കാറു കഴുകുന്ന ഒരു ചിത്രം നടി പങ്കുവെച്ചത്. ഇത് താങ്കളുടെ പഴയ വീടാണെന്നും അഹാന പറഞ്ഞു.
ടോവിനോ തോമസ് നായകനായെത്തിയ ലൂക്ക എന്ന ചിത്രമാണ് അഹാന കൃഷ്ണയുടെ കരിയറില്‍ വഴിത്തിരിവായി മാറിയത്.
ആദ്യസിനിമയായ 'ഞാന്‍ സ്റ്റീവ് ലോപ്പസ്' ചിത്രത്തിന് ശേഷം അഞ്ചുവര്‍ഷം കഴിഞ്ഞാണ് അഹാന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ സഹോദരിയായി വീണ്ടും വെള്ളിത്തിരയില്‍ എത്തിയത്. ലൂക്ക എന്ന സിനിമയിലൂടെയാണ് അഹാന ശ്രദ്ധിക്കപ്പെട്ടത്.