കെജിഎഫ് 3 സംഭവിക്കുക 2025ന് ശേഷം, അഞ്ചാം ഭാഗത്തിന് ശേഷം യഷിന് പകരം മറ്റൊരു നായകനെത്തും

Webdunia
തിങ്കള്‍, 9 ജനുവരി 2023 (13:21 IST)
ഇന്ത്യൻ സിനിമാലോകത്ത് വിസ്മയങ്ങൾ തീർത്ത സിനിമയാണ് കെജിഎഫ്. കർണാടകയിൽ മാത്രം ഒതുങ്ങിയിരുന്ന കന്നഡ സിനിമ വ്യവസായത്തെ ഇന്ത്യയാകെ അടയാളപ്പെടുത്തി എന്ന് മാത്രമല്ല കാന്താര ഉൾപ്പടെയുള്ള കന്നഡ സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് മുഖ്യ പങ്ക് വഹിച്ചത് കെജിഎഫിൻ്റെ വിജയമായിരുന്നു. മൂന്നാം ഭാഗം വരുമെന്ന സൂചനയോടെയായിരുന്നു കെജിഎഫ് 2 അവസാനിച്ചത്.
 
ഇപ്പോഴിതാ കെജിഎഫ് 3നെ പറ്റി തുറന്ന് സംസാരിക്കുകയാണ് ഹോംബാലെ ഫിലിംസിൻ്റെ അമരക്കാരനായ വിജയ് കിരഗണ്ടൂർ. കെജിഎഫ് 3 ഉടനൊന്നും ഉണ്ടാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. നിലവിൽ സലാർ എന്ന സിനിമ ചെയ്യുന്നതിൻ്റെ തിരക്കിലാണ് പ്രശാന്ത് നീൽ. അതിന് ശേഷം മാത്രമെ കെജിഎഫ് 3 ഉണ്ടാവുകയുള്ളു. അതിന് ചിലപ്പോൾ 2025 വരെ സമയമെടുക്കാം.
 
യഷ് നായകനായി കെജിഎഫിൻ്റെ അഞ്ച് ഭാഗങ്ങൾ ഒരുക്കും. മറ്റൊരു നായകനെ വെച്ച് ഈ സിനിമയുടെ തുടർച്ചകളുണ്ടാകും. ഹോളിവുഡിലെ ജെയിംസ് ബോണ്ട് ചിത്രങ്ങളെ  മാതൃകയാക്കിയാകും നായകനെ മാറ്റുന്നതെന്നും വിജയ് കിരഗണ്ടൂർ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article