ഇന്ത്യൻ സിനിമയ്ക്ക് നഷ്ടമായ ക്ഷുഭിത യൗവനം: യാഷിനെ പ്രശംസകൊണ്ട് മൂടി കങ്കണ

Webdunia
ചൊവ്വ, 19 ഏപ്രില്‍ 2022 (21:02 IST)
പ്രേക്ഷക നിരൂപക പ്രശംസയ്ക്കൊപ്പം ഇന്ത്യൻ സിനിമയിലെ റെക്കോർഡുകൾ ഒന്നൊന്നായി തകർത്തുകൊണ്ട് മുന്നേറുകയാണ് യാഷ് ചിത്രമായ കെ‌ജിഎഫ് 2. ചിത്രം റിലീസായതിന് പിന്നാലെ യാഷിനെയും സംവിധായകൻ പ്രശാന്ത് നീലിനെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇപ്പോഴിതാ യാഷിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരമായ കങ്കണ റണാവത്ത്.
 
പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയ്ക്ക് നഷ്ടമായ ക്ഷുഭിത യൗവനമാണ് യാഷിലൂടെ കാണാനായതെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കങ്കണ കുറിച്ചു. എഴുപതുകൾ മുതൽ അമിതാഭ് ബച്ചൻ ബാക്കിവെച്ച ശൂന്യതയാണ് യഷ് നികത്തുന്നതെന്നും കങ്കണ കുറിക്കുന്നു. 
 
ഏപ്രിൽ 14നാണ് കെജിഎഫ് രണ്ടാം ഭാ​ഗം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സഞ്ജയ് ദത്ത്, പ്രകാശ് രാജ്, ശ്രീനിധി ഷെട്ടി, രവീണ ടണ്ഠൻ, മാളവിക അവിനാഷ്, ഈശ്വരി റാവു തുടങ്ങിയവരാണ് യാഷിന് പുറമെ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article