ജോജുവിന്റെ 'പണി' സിനിമയെ പുകഴ്ത്തി കമല്ഹാസന്. നടി സീമയെ വിളിച്ചാണ് കമല്ഹാസന് സിനിമയെ പ്രശംസിച്ചത്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ സീമ അവതരിപ്പിച്ചിരുന്നു. 'ഞാന്‍ പണി എന്ന് പറഞ്ഞ പടം കണ്ടു' എന്ന് പറഞ്ഞ് ഒരാള്‍ എന്നെ വിളിച്ചുവെന്നും ആരാണെന്ന് പറഞ്ഞാല്‍ കൊള്ളാം എന്ന് താന്‍ പറഞ്ഞപ്പോള്‍ 'നിനക്കെന്റെ വോയിസ് പോലും മനസ്സിലായില്ലേ എന്റെ പേര് കമല്ഹാസ്' എന്ന മറുപടിയാണ് ലഭിച്ചതെന്നും സീമ പറഞ്ഞു.
ഒരു ഓണ്‍ലൈന്‍ ചാനലിനുനല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഇത് കേട്ടതും 'കമല്കുട്ടി' എന്ന് വിളിച്ച് ഞാന്‍ ഞെട്ടിപോയെന്നും സീമ പറഞ്ഞു. 'നീ അസ്സലായി ചെയ്തിരിക്കുന്നു' എന്ന് അദ്ദേഹം പറഞ്ഞുവെന്നും സീമ പറഞ്ഞു. സിനിമയില്‍ ജോജുവിന്റെ അമ്മയായിട്ടാണ് സീമയുടെ കഥാപാത്രം എത്തുന്നത്. മംഗലത്ത് ദേവകി അമ്മ എന്ന കഥാപാത്രത്തെയാണ് സീമ ചെയ്തിരിക്കുന്നത്.