നല്ല കഥയാണെന്ന് കരുതി പറയും, അദ്ദേഹം അതിന് നോ പറയും: മമ്മൂട്ടിയുമായുള്ള സിനിമയെ പറ്റി കമൽഹാസൻ

Webdunia
ശനി, 28 മെയ് 2022 (13:10 IST)
തെന്നിന്ത്യൻ സിനിമാലോകത്തെ ഇതിഹാസങ്ങളാണ് മമ്മൂട്ടിയും കമൽ ഹാസനും. മോഹൻലാലുമൊത്ത് കമൽ ഹാസൻ സിനിമ ചെയ്തിട്ടുണ്ടെങ്കിലും മമ്മൂട്ടിയും കമൽ ഹാസനും ഇതുവരെ സ്‌ക്രീൻ പങ്കിട്ടിട്ടില്ല. തമിഴ്-മലയാളം പ്രേക്ഷകർ ഏറെ കാലമായി അത്തരത്തിലുള്ള ഒരു ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താനും.
 
ഇപ്പോഴിതാ മമ്മൂട്ടിയുമായുള്ള സിനിമ എന്തുകൊണ്ട് നടക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് കമൽഹാസൻ. മോഹൻലാലുമൊത്ത് സിനിമ ചെയ്ത കമൽ എന്തുകൊണ്ട് മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യുന്നില്ല എന്ന ചോദ്യത്തിനായിരുന്നു കമലിന്റെ മറുപടി..
 
ഞാൻ ചിലപ്പോൾ നല്ല കഥയാണെന്ന് കരുതി മമ്മൂട്ടിയോട് പറയും. ഇത് വേണ്ട കമൽ,ഇതിനേക്കാൾ നല്ല കഥ വരട്ടെ അപ്പോൾ ചെയ്യാം എന്നായിരിക്കും മമ്മൂട്ടിയുടെ മറുപടി. അങ്ങനെ ആ കാത്തിരിപ്പ് നീളുകയാണ് കമൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article