കുടുംബത്തോടൊപ്പം വിഷു ഇല്ല, ജോഷി സിനിമയുടെ തിരക്കില്‍ കല്യാണി, വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 15 ഏപ്രില്‍ 2023 (14:01 IST)
കുട്ടിക്കാലത്ത് ചെന്നൈയില്‍ ആയതിനാല്‍ കേരളത്തിലേക്ക് വരാനുള്ള ഒരു കാരണം കൂടിയായിരുന്നു നടി കല്യാണി പ്രിയദര്‍ശനെ സംബന്ധിച്ചിടത്തോളം വിഷു. മറ്റു തിരക്കുകള്‍ നിന്നെല്ലാം ഒഴിഞ്ഞ് കുടുംബം ഒത്തുചേരുന്ന ദിവസം കൂടിയായിരുന്നു അത്. എന്നാല്‍ ഇത്തവണ നടി കല്യാണിക്ക് അതെല്ലാം നഷ്ടമാകും. ജോഷി സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'ആന്റണി' ചിത്രീകരണ തിരക്കിലാണ് നടി. 
 
'എങ്കിലും ഞാന്‍ ആവേശത്തിലാണ്, കാരണം ജോഷി സാറിന്റെ സിനിമയുടെ ഭാഗമാകുക എന്നത് വലിയ കാര്യമാണ്. ജോജു ചേട്ടനും മറ്റുള്ളവര്‍ക്കുമൊപ്പം അഭിനയിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഈ അനുഭവത്തില്‍ നിന്ന് ഞാന്‍ ഒരു അഭിനേതാവായി വളരുമെന്ന് എനിക്കറിയാം. പുതിയ സ്വഭാവത്തിലും രൂപത്തിലും ആകും സിനിമയില്‍ എന്നെ കാണാനാവുക, ??''-കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article