ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോകയിൽ അസാമാന്യ പ്രകടനമാണ് കല്യാണി കാഴ്ചയ്ക്കുന്നത്. നീലി നടത്തിയ വേഷപ്പകർച്ച അവരുടെ കരിയറിൽ എന്നെന്നും ചേർത്തുവയ്ക്കാൻ ഉതകുന്ന പൊൻതൂവലായി മാറിയിട്ടുണ്ട്. 40 ദിവസത്തിലധികമായി സിനിമ റിലീസ് ചെയ്തിട്ട്. മലയാളത്തിൽ ഇന്നുവരെയുള്ള സകല റെക്കോർഡുകളും തകർത്തുകൊണ്ട് മുന്നേറുന്ന ലോക കോടികളാണ് ഇതുവരെ കളക്ട് ചെയ്തത്.
റിപോർട്ടുകൾ ശരിയെങ്കിൽ വെറും 30 കോടി രൂപയുടെ മിതമായ ബജറ്റിലാണ് ലോകയുടെ നിർമ്മാണം. ഗംഭീരമായ ദൃശ്യമികവ് തന്നെയാണ് ലോകയുടെ ആകർഷണം എങ്കിലും ചിത്രത്തിന്റെ ചിലവ് ചുരുക്കാൻ നിർമ്മാതാക്കൾക്ക് സാധിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യം. കല്യാണിയുടെ പ്രതിഫലം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും റിപോർട്ടുകൾ പ്രകാരം രണ്ടുകോടി രൂപക്ക് അടുത്താണ് കല്യാണി ഈ ചിത്രത്തിന് വാങ്ങിയത് എന്നാണ് .