Lokah: ഇത്രയും ജനങ്ങൾ 'ലോക' തിയേറ്ററിൽ പോയി കണ്ടോ? കണക്കുകൾ ഞെട്ടിക്കുന്നത്

നിഹാരിക കെ.എസ്

ബുധന്‍, 1 ഒക്‌ടോബര്‍ 2025 (18:56 IST)
അരുൺ ഡൊമനിക് സംവിധാനം ചെയ്ത ലോക റിലീസ് ആയി ഒരു മാസം ആയിട്ടും ഇപ്പോഴും തിയേറ്ററിൽ മികച്ച പ്രദർശനമാണ് കാഴ്ച വെയ്ക്കുന്നത്. കേരളത്തിൽ 'ലോക' കാണാൻ തിയേറ്ററിൽ എത്തിയ പ്രേക്ഷകരുടെ കണക്കുകൾ ഞെട്ടിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ കണ്ട നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ലോക. 
 
1.18 കോടി ജനങ്ങളാണ് ചിത്രം ഇതുവരെ തിയേറ്ററിൽ കണ്ടത്. മോഹൻലാൽ ചിത്രമായ പുലിമുരുകൻ, മഞ്ഞുമ്മൽ ബോയ്സ്, തുടരും എന്നീ സിനിമകളാണ് ഈ ലിസ്റ്റിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള സിനിമകൾ. മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതുകയാണ് ഡൊമിനിക് അരുൺ ചിത്രം ലോക. 275 കോടി രൂപ ആഗോളതലത്തിൽ കളക്ഷൻ നേടിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രം എന്ന ലേബൽ ഇനി ലോകയ്ക്ക് സ്വന്തം.
 
നിലവിൽ ലോക കേരളത്തിൽ നിന്നും ഇതുവരെ നേടിയത് 114 കോടി രൂപയാണ്. കേരളത്തിൽ മോഹൻലാൽ ചിത്രമായ തുടരുമിനെ മറികടന്ന് ഒന്നാം സ്ഥാനം നേടാൻ ലോകയ്ക്ക് ഇനി വേണ്ടത് വെറും അഞ്ച് കോടി മാത്രമാണ്. തുടരും 119 കോടി സ്വന്തമാക്കിയിട്ടാണ് കേരളക്കര വിട്ടത്. കേരള മാർക്കറ്റിൽ നിന്നും ഒരു മലയാളം സിനിമ നേടിയ ഏറ്റവും ഉയർന്ന കളക്ഷനും ഇതോടെ തുടരുമിന്റെ പേരിലായി. ഈ റെക്കോർഡാണ് ഇപ്പോൾ ലോക തകർക്കാൻ ഒരുങ്ങുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍