Lokah Chapter 2: 'മൂത്തോനെയും എന്നെയുമാണ് അവന് വേണ്ടത്'; ലോകഃയുടെ രണ്ടാം ഭാഗത്തില്‍ ചാത്തനും ഒടിയനും ഒന്നിച്ച്

രേണുക വേണു

ശനി, 27 സെപ്‌റ്റംബര്‍ 2025 (12:31 IST)
Lokah Chapter 2

Lokah Chapter 2: ലോകഃ ചാപ്റ്റര്‍ 2 ഔദ്യോഗികമായി പ്രഖ്യാപിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ആദ്യ ഭാഗമായ ചന്ദ്രയില്‍ ചാത്തന്‍ ആയി വേഷമിട്ട ടൊവിനോ തോമസ് ആണ് രണ്ടാം ഭാഗത്തില്‍ കേന്ദ്ര കഥാപാത്രമാകുന്നത്. 
 
മൈക്കിള്‍ എന്നാണ് ആദ്യഭാഗത്ത് ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. ഒടിയനായി (ചാര്‍ലി) ദുല്‍ഖര്‍ സല്‍മാന്‍ ആദ്യഭാഗത്തില്‍ കാമിയോ ചെയ്തിട്ടുണ്ട്. രണ്ടാം ഭാഗം പ്രഖ്യാപിക്കുന്നതിനൊപ്പം മൈക്കിള്‍ * ചാര്‍ലി എന്ന വീഡിയോയും ദുല്‍ഖര്‍ സല്‍മാന്‍ യുട്യൂബില്‍ റിലീസ് ചെയ്തിട്ടുണ്ട്. 'പുതിയ അധ്യായം ആരംഭിക്കുന്നു' എന്നാണ് ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്. 
മമ്മൂട്ടിയുടെ കഥാപാത്രമായ മൂത്തോനെ കുറിച്ചും വീഡിയോയില്‍ പരാമര്‍ശമുണ്ട്. ടൊവിനോ കേന്ദ്ര കഥാപാത്രമായെത്തുന്ന രണ്ടാം ചാപ്റ്ററില്‍ ദുല്‍ഖറും മമ്മൂട്ടിയും കാമിയോ വേഷത്തിലെത്തുമെന്നാണ് വിവരം. ശാന്തി ബാലചന്ദ്രനും സംവിധായകന്‍ ഡൊമിനിക് അരുണും ചേര്‍ന്നാണ് രണ്ടാം ഭാഗത്തിന്റെയും കഥ. സംഗീതം ജേക്‌സ് ബിജോയ്. ക്യാമറ നിമിഷ് രവി, എഡിറ്റിങ് ചമന്‍ ചാക്കോ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍