Kalyani priyadarshan: 'അച്ഛനും അമ്മയും അങ്ങനെ ചെയ്തിട്ടില്ല, ഞാൻ എവിടേയും പറഞ്ഞിട്ടുമില്ല': സംവിധായകനെതിരെ കല്യാണി പ്രിയദർശൻ

നിഹാരിക കെ.എസ്

വെള്ളി, 26 സെപ്‌റ്റംബര്‍ 2025 (10:06 IST)
കരിയറിൽ തിരക്കുപിടിച്ച സമയത്താണ് കല്യാണി പ്രിയദർശൻ ഉള്ളത്. നടിയുടെ ലോക ചാപ്റ്റർ 1; ചന്ദ്ര ഇപ്പോഴും പ്രദർശനം തുടരുകയാണ്. നെപ്പോട്ടിസത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയിട്ടുള്ള താരപുത്രി കൂടിയാണ് കല്യാണി. അടുത്തിടെ കല്യാണിയെ കുറിച്ചും സഹോദരനെ കുറിച്ചും ഒരു വാർത്ത പ്രചരിച്ചിരുന്നു. 
 
സംവിധായകനും നടനുമെല്ലാമായ ആലപ്പി അഷ്റഫാണ് താരകുടുംബവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വെളിപ്പെടുത്തിയത്. സാധാരണ ജീവിതം നയിക്കാൻ കുട്ടികളായിരിക്കുമ്പോൾ തന്നെ ലിസിയും പ്രിയദർശനും മക്കളെ ശീലിപ്പിച്ചിരുന്നുവെന്നും അതിന്റെ ഭാ​ഗമായി ഒരാഴ്ച കാലം അനാഥാലയത്തിൽ ഇരുവരും മക്കളെ താമസിപ്പിച്ചിട്ടുണ്ടെന്നുമാണ് അഷ്റഫ് പറഞ്ഞത്.
 
സാധാരണ ജീവിതം അറിയാൻ വേണ്ടി ലിസിയും പ്രിയദർശനും ചെറുപ്പത്തിൽ ഒരാഴ്ചക്കാലം അനാഥാലയത്തിൽ ഇരുവരെയും താമസിപ്പിച്ചിരുന്നു. പ്രിയദർശനും ഭാര്യ ലിസിയും മക്കളെ ജീവിതത്തിന്റെ മൂല്യം പഠിപ്പിക്കുവാനായാണ് വിയറ്റ്നാമിലെ ഒരു അനാഥാലയത്തിൽ ഒരാഴ്ച താമസിപ്പിച്ചത് എന്നുമാണ് അഷ്റഫ് പറഞ്ഞത്. 
 
എന്നാൽ, ഇത് സത്യമല്ലെന്ന് കല്യാണി പറയുന്നു. അനാഥാലയത്തിൽ താനും സഹോദരനും താമസിച്ചിട്ടില്ലെന്നാണ് കല്യാണി പറഞ്ഞത്. ഇങ്ങനെ ഒരു കാര്യം ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഇത് ഒരിക്കലും സംഭവിച്ചിട്ടുള്ള കാര്യവുമല്ല. ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നാണ് കല്യാണി വാർത്ത നിഷേധിച്ച് പറഞ്ഞത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍