നടന്‍ കാളിദാസ് ജയറാമും സഹോദരി മാളവിക ജയറാമും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ആദ്യ ഡോസ് കുത്തിവയ്പ്പാണ് ഇരുവരും എടുത്തത്.
വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ വീഡിയോ കാളിദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. കാളിദാസിന് കുത്തിവയ്പ് പേടിയാണെന്ന് ഈ വീഡിയോയില്‍ നിന്ന് വ്യക്തമാണ്. കുത്തിവയ്പ് എടുക്കുന്ന സമയത്ത് താരം മുഖം തിരിക്കുകയും കണ്ണടച്ച് നെറ്റി ചുളിക്കുകയും ചെയ്യുന്നു. വീഡിയോയിലെ കാളിദാസിന്റെ മുഖഭാവം കണ്ട് നിരവധി പേര്‍ കമന്റ് ബോക്‌സില്‍ രസകരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാളിദാസിന്റെ മുഖം കണ്ടാല്‍ കുത്തിവയ്പ് പേടിയാണെന്ന് അറിയാമെന്നും ഇതുകൊണ്ടാണ് തങ്ങള്‍ കുത്തിവയ്പ് എടുക്കാത്തതെന്നും ചിലര്‍ കമന്റ് ചെയ്തിരിക്കുന്നു.