'അവസാന ശ്വാസം വരെ നിന്നെ മിസ് ചെയ്യും', സഹോദരിയുടെ ഓര്‍മ്മകളില്‍ പാര്‍വതി

കെ ആര്‍ അനൂപ്

വെള്ളി, 28 മെയ് 2021 (11:02 IST)
മലയാളികളുടെ പ്രിയതാരമാണ് പാര്‍വതി. സിനിമയില്‍ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിടപറഞ്ഞ തന്റെ സഹോദരിയുടെ ഓര്‍മകളിലാണ് പാര്‍വതി.
 
വര്‍ഷങ്ങള്‍ക്കു മുമ്പ് സഹോദരിക്കൊപ്പം എടുത്ത ഒരു ചിത്രവും ഓര്‍മ്മക്കുറിപ്പും താരം പങ്കുവെച്ചു. തന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയും ഉറ്റ സുഹൃത്തും കൂടിയായിരുന്നു അനുജത്തി. ജീവനുള്ള കാലംവരെ നിന്നെ മിസ്സ് ചെയ്യുമെന്നും പാര്‍വതി കുറിച്ചു.
 
 നീണ്ട 25 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. എന്റെ കുഞ്ഞനുജത്തി, എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി, ഉറ്റ സുഹൃത്ത്.അവസാന ശ്വാസം വരെ നിന്നെ മിസ് ചെയ്യും. മറ്റൊരു ലോകത്ത് കണ്ടുമുട്ടാന്‍ കഴിയട്ടെ.'- പാര്‍വതി ഇന്‍സ്റ്റഗ്രാം സ്റ്റോറില്‍ കുറിച്ചു
 
ലോക്ഡൗണ്‍ കാലത്ത് മകള്‍ കാളിദാസിനും ജയറാമിനുമൊത്ത് വീട്ടില്‍ തന്നെയാണ് നടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍