മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള അച്ഛന്‍-മകന്‍ ജോഡിയാണ് ജയറാമും കാളിദാസും. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ലോക്ക് ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെയാണ് ഇരുവരും. ഇപ്പോഴിതാ ജയറാമിന്റെ ഫോട്ടോഗ്രാഫറായി മാറിയിരിക്കുകയാണ് കാളിദാസ്. മാസ്സ് ലുക്കില്‍ ക്യാമറയ്ക്ക് മുന്നില്‍ മോഡലായി ജയറാമും നിന്നു. മീശ പിരിച്ച് താടി വളര്‍ത്തിയ നടന്റെ പുതിയ ലുക്കിന് രമേഷ് പിഷാരടി അടക്കമുള്ള താരങ്ങള്‍ കൈയ്യടിച്ചു.
'നമോ', 'രാധേ ശ്യാം', തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ജയറാമിനെ മുന്നില്‍ ഉള്ളത്.സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത 'ജാക്ക് ആന്‍ഡ് ജില്‍' റിലീസിനായി കാത്തിരിക്കുകയാണ് കാളിദാസ്.