തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കിയതില്‍ വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍.17 സ്ത്രീകള്‍ വൈരമുത്തുവിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉയര്‍ത്തിയതിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് നടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ചുരുങ്ങിയ വാക്കുകള്‍ മാത്രമുള്ള പോസ്റ്റിനു താഴെ വൈരമുത്തുവിന് പുരസ്‌കാരം പ്രഖ്യാപിച്ചതിന്റെ ഔദ്യോഗിക പ്രതിഷേധ സൂചകമായി നടി പങ്കിട്ടു.