പൃഥ്വിരാജില്‍ തുടങ്ങി രജീഷ വിജയന്‍ വരെ,ലക്ഷദ്വീപിന് പിന്തുണ അറിയിച്ച് മലയാള സിനിമാ ലോകം !

കെ ആര്‍ അനൂപ്

തിങ്കള്‍, 24 മെയ് 2021 (16:49 IST)
ലക്ഷദ്വീപിന് പിന്തുണ അറിയിച്ച് മലയാള സിനിമാ ലോകം. പ്രിഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ച അതിനുപിന്നാലെ ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, ആന്റണി വര്‍ഗീസ്, സണ്ണി വെയ്ന്‍ , രജീഷ വിജയന്‍, ബാദുഷ തുടങ്ങിയവര്‍ രംഗത്തെത്തി.ലക്ഷദ്വീപ് അഡ്മിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം ഉയരുകയാണ്. സേവ് ലക്ഷദ്വീപ്, ഞാന്‍ ലക്ഷദ്വീപിനൊപ്പം നില്‍ക്കുന്നു എന്നീ ഹാഷ് ടാഗിലാണ് മിക്കവരും തങ്ങളുടെ അഭിപ്രായം പങ്കു വെക്കുന്നത്.
 
എന്റെ സഹോദരി സഹോദരന്മാര്‍ക്ക് ഒപ്പം എന്ന് പറഞ്ഞു കൊണ്ടാണ് സണ്ണി വെയ്ന്‍ ലക്ഷദ്വീപിന് പിന്തുണ അറിയിച്ചത്. ഈ മനോഹരമായ ദ്വീപിന് na നമ്മുടെ സഹായം ആവശ്യമാണെന്ന് രജീഷ വിജയനും പറഞ്ഞു.നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുന്നു എന്നതാണ് പൃഥ്വിരാജ് ചോദിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍