കമല്‍ ഹാസന്‍- ഫഹദ് ഫാസില്‍ ചിത്രം വിക്രമില്‍ ആന്റണി വര്‍ഗീസും ?

കെ ആര്‍ അനൂപ്

ചൊവ്വ, 18 മെയ് 2021 (17:04 IST)
കമല്‍ ഹാസന്റെ വരാനിരിക്കുന്ന ചിത്രമായ വിക്രമിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് തമിഴ് സിനിമ ലോകം. നിലവിലെ സാഹചര്യം ശരിയായാല്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കും. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ ഫഹദ് ഫാസില്‍ ഉണ്ടെന്ന് നേരത്തെതന്നെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോളിതാ ആന്റണി വര്‍ഗീസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് കേള്‍ക്കുന്നത്. അദ്ദേഹവുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നുമാണ് വിവരം.
 
വിജയുടെ മാസ്റ്ററിലൂടെ ആന്റണി വര്‍ഗ്ഗീസ് തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നം കാരണം ഈ സിനിമയില്‍ നിന്നും നടന്‍ ഒഴിവായി. മാസ്റ്ററിനുശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്റണിയേയും ഉള്‍പ്പെടുത്തുവാന്‍ അദ്ദേഹം തന്നെ താല്പര്യപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍