ഇന്ന് ജന്മദിനം ആഘോഷിക്കുന്ന കാളിദാസിന്റെ പ്രായം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്
വെള്ളി, 16 ഡിസം‌ബര്‍ 2022 (08:57 IST)
ജയറാമിന്റെയും പാര്‍വതിയുടെയും മകന്‍ കാളിദാസിന് ഇന്ന് പിറന്നാള്‍. 1993 ഡിസംബര്‍ 16ന് ജനിച്ച താരത്തിന് 29 വയസ്സാണ് പ്രായം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ആരാധകരും നടന് നേരത്തെ തന്നെ ആശംസകള്‍ നേര്‍ന്നു.
 
ജയറാമിനൊപ്പം ആദ്യമായി മകന്‍ കാളിദാസ് അഭിനയിച്ചത് 'കൊച്ചു കൊച്ചു സന്തോഷങ്ങള്‍' എന്ന സിനിമയിലാണ്. കുഞ്ഞു കാളിദാസന്റെ കൊച്ചു കുസൃതികള്‍ ആ ചിത്രത്തിലൂടെ ആവോളം നമ്മളെല്ലാം ആസ്വദിച്ചതുമാണ് ഇന്ന് മലയാളത്തേക്കാള്‍ തിരക്ക് നടന് തമിഴ് സിനിമയിലാണ്. പിന്നീട് എന്റെ വീട് അപ്പുവിന്റെയും (2003) എന്ന സിനിമയിലും നടന്‍ അഭിനയിച്ചു.
 
 
2016-ല്‍, മീന്‍ കുഴമ്പും മണ്ണ് പാണയും എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ നടന്‍ അരങ്ങേറ്റം കുറിച്ചത്. 2018 ല്‍ പൂമരം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തി.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article