തളർന്നുവെന്ന് കാളിദാസ് ജയറാം,നിന്നിൽ അഭിമാനിക്കുന്നുവെന്ന് പ്രണയിനി തരിണി

കെ ആര്‍ അനൂപ്

വ്യാഴം, 2 മാര്‍ച്ച് 2023 (10:33 IST)
കാളിദാസ് ജയറാം തമിഴ് സിനിമകളിൽ തിരക്കിലാണ്.ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ താരനിരയിൽ കാളിദാസ് ജയറാമും ഉണ്ടായിരുന്നു. ഇപ്പോഴിതാ സംവിധായകനെയും അർജൻ ദാസ്, സഞ്ജന നടരാജൻ തുടങ്ങിയ അഭിനേതാക്കളെയും ടാഗ് ചെയ്തുകൊണ്ട് കാളിദാസ് പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
 
തളർന്നു, പക്ഷേ ഇപ്പോഴും ശ്രമിക്കുന്നു വെന്ന് കുറിച്ചുകൊണ്ടാണ് കാളിദാസ് പുതിയ ചിത്രം പങ്കുവെച്ചത്. ഞാൻ നിന്നിൽ അഭിമാനിക്കുന്നു എന്നാണ് പ്രണയിനി തരിണി കലിംഗരായരും ചിത്രത്തിന് താഴെ എഴുതിയത്.
 
ധനുഷ് വീണ്ടും സംവിധായകനാകുന്ന റായൻ എന്ന സിനിമയിൽ കാളിദാസ് ജയറാമും അഭിനയിക്കുന്നുണ്ട്.
വിഷ്ണു വിശാൽ, എസ്.ജെ. സൂര്യ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍