കലാപക്കാരാ... തമിഴില്‍ പാടിയത് മലയാളി!

കെ ആര്‍ അനൂപ്
ചൊവ്വ, 8 ഓഗസ്റ്റ് 2023 (15:03 IST)
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കിങ് ഓഫ് കൊത്ത മലയാളികള്‍ക്ക് ഓണം ആഘോഷിക്കാനായി തിയേറ്ററുകളില്‍ എത്തും. സിനിമയിലെ ടീസറും പാട്ടുകളും ഇതിനോടകം തന്നെ വൈറലാണ്. കലാപക്കാരാ എന്ന ഗാനത്തിന്റെ ലിറിക്കല്‍ ബിജോയ്, ബെന്നി ദയാല്‍, ശ്രേയ ഘോഷാല്‍ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. എന്നാല്‍ ഇതിന്റെ തമിഴ് വേര്‍ഷന്‍ കേട്ടിട്ടുണ്ടോ ? കേട്ടവര്‍ ആരും പറയില്ല അത് പാടിയിരിക്കുന്നത് മലയാളിയാണെന്ന്. മലയാളി ഗായിക ഹരിത ബാലകൃഷ്ണന്‍ ആണ് തമിഴില്‍ ഈ പാട്ട് ആലപിച്ചിരിക്കുന്നത്.
ഹരിത ആദ്യമായി പാടിയ തമിഴ് ഗാനം കൂടിയാണിത്. സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ് നല്‍കിയ പിന്തുണ കൊണ്ടാണ് തനിക്ക് തമിഴില്‍ പാടാന്‍ സാധിച്ചതെന്ന് ഹരിത പറയുന്നു.
ഇന്‍ഫോസിസില്‍ ജോലിചെയ്ത് വരുകയാണ് ഹരിത. സംഗീതത്തിനെയും ഒപ്പം ഹരിത കൂട്ടിയിട്ടുണ്ട്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article