പഠാന്‍ ശരിക്കും എത്ര കളക്ഷന്‍ നേടി? കജോളിന്റെ തമാശ, ചര്‍ച്ചയാക്കി ഷാരൂഖ് ആരാധകര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 17 ജൂലൈ 2023 (10:39 IST)
ജനുവരി 25 ന് റിലീസ് ചെയ്ത സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന്‍ ഷാരൂഖ് ഖാന്റെ കരിയറിലെ വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായി മാറി കഴിഞ്ഞു. ഒരു ഇടവേളയ്ക്ക് ശേഷം സിനിമ വീണ്ടും ചര്‍ച്ച ആകുകയാണ്.പഠാനെ കുറിച്ച് കജോള്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയ്ക്ക് പിന്നില്‍. 
 
ഒരു അഭിമുഖത്തിനിടയില്‍ കജോളിന്റെ മുന്നില്‍ ഒരു ചോദ്യം എത്തി.ഷാരൂഖ് ഖാനോട് ഇപ്പോള്‍ എന്താണ് നിങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു ചോദ്യം. കുറച്ചുനേരം ആലോചിച്ച ശേഷം കജോള്‍ മറുപടി പറഞ്ഞു.'ഞാന്‍ അദ്ദേഹത്തോട് ചോദിക്കും, പഠാന്‍ ശരിക്കും എത്ര കളക്ഷന്‍ നേടിയെന്ന്?'പറഞ്ഞതും കജോള്‍ ചിരിക്കുന്നതും കാണാം. എന്നാല്‍ കജോളിന്റെ തമാശ ആരാധകര്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു.ഒടുവില്‍ റിലീസായ ദ ട്രയല്‍-പ്യാര്‍ കാനൂന്‍ ധോക്കയുടെ പ്രമോഷന്‍ വേളയിലാണ് നടി ഇക്കാര്യം പറഞ്ഞത്.
<

Kajol is making fun of #Pathaan business. Means Ajay must be discussing with her at home that @iamsrk has given fake collections. This is the real face of Bollywood. pic.twitter.com/12bvOIF4X7

— KRK (@kamaalrkhan) July 15, 2023 >
കജോളിന്റെ തമാശ കൂടിപ്പോയിയെന്ന് ഷാരൂഖ് ഫാന്‍സ് രംഗത്തെത്തി. 543 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് പഠാന്‍ സ്വന്തമാക്കിയ കളക്ഷന്‍.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article