അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി സ്ത്രീകൾ ഇന്നും സമരത്തിലാണ്: ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചനെ പറ്റി ഡി വൈ ചന്ദ്രചൂഡ്

Webdunia
വ്യാഴം, 15 ഏപ്രില്‍ 2021 (13:06 IST)
മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമാലോകത്ത് തന്നെ ചർച്ചയായ സിനിമയാണ് ജിയോ ബേബി സംവിധാനം ചെയ്‌ത് സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. അന്യഭാഷാ താരങ്ങൾ ഉൾപ്പടെ ചിത്രത്തിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.ശബരിമല വിധിന്യായം എഴുതിയ ബഞ്ചിലെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. ലൈവ് ലോ സംഘടിപ്പിച്ച വെബിനാറിലാണ് ജസ്റ്റിസ് സിനിമയെ പറ്റി സംസാരിച്ചത്.
 
സുപ്രീം കോടതി വിധിന്യായത്തെപ്പറ്റിയുള്ള വാർത്തകളെ സിനിമ കണിശമായ മൂർച്ചയോടെ സമീപിക്കുന്നു. അതുമായി ഈ സ്ത്രീയുടെ  ജീവിതയാഥാർത്ഥ്യം ചേർത്തുവയ്ക്കുന്നു. തീർത്ഥാടനത്തിന് പോകണമെന്ന അവകാശമൊന്നും അവർ സ്ഥാപിക്കാൻ ശ്രമിക്കുന്നില്ല. ലിംഗപരമായ വേർതിരിവുകളിൽ സ്വന്തം നില‌നിൽപ്പ് സംരക്ഷിക്കാനുള്ള വലിയൊരു സമരത്തിലാണവൾ. നമ്മുടെ സമൂഹത്തിലെ ഇത്തരം വേർതിരിവുകളെ നിയമനിർമാണങ്ങൾ കൊണ്ടോന്നും മാറ്റിമറിക്കാൻ കഴിയില്ലെന്ന ഓർമപ്പെടുത്തലാണ് സിനിമയെന്നും. അടിസ്ഥാന അവകാശങ്ങൾക്കായി സ്ത്രീകൾ ഇന്നും സമരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article