"ഏറ്റവും വലിയ അസുരൻ പിണറായി" ശബരിമലയിലെ മലക്കം മറിയൽ ജനം വിശ്വസിക്കില്ല: കെ സുരേന്ദ്രൻ

ചൊവ്വ, 6 ഏപ്രില്‍ 2021 (16:53 IST)
സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തിരെഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
 
ഏറ്റവും നീചനായ അസുരൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പിണറായിയും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്ന് ശബരിമലയിൽ ചെയ്‌ത നീചമായ കാര്യങ്ങൾ വോട്ടർമാർ വീണ്ടും ഓർമിക്കുമെന്ന് കരുതിയാണ് അദ്ദേഹം മലക്കം മറിഞ്ഞതെന്നും സുരേന്ദ്രൻ പറഞ്ഞു.
 
പിണറായി ദുര്‍ബലനാണ് അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ് ഇന്നത്തെ വാക്കുകളിൽ കണ്ടത്. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് വന്നപ്പോൾ എല്ലാ നിലപാടുകളും മാറ്റുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍