ബോളിവുഡ് താരങ്ങളെ ആകര്‍ഷിച്ച് തെലുങ്ക് സിനിമ,'എന്‍ടിആര്‍ 30'ല്‍ ഈ നടനും

കെ ആര്‍ അനൂപ്

ചൊവ്വ, 18 ഏപ്രില്‍ 2023 (14:12 IST)
'ആര്‍ആര്‍ആര്‍' വിജയത്തിനുശേഷം ജൂനിയര്‍ എന്‍ടിആര്‍ നായകനായ പുതിയ ചിത്രം ഒരുങ്ങുന്നു.കൊരടാല ശിവ സംവിധാനം ചെയ്യുന്ന സിനിമയില്‍ ജാന്‍വി കപൂറായിരിക്കും നായിക.'എന്‍ടിആര്‍ 30' എന്നാണ് താല്‍ക്കാലികമായി ചിത്രം അറിയപ്പെടുന്നത്.
 
സെയ്ഫ് അലി ഖാനും സിനിമയുടെ താരനിരയില്‍ ഉള്‍പ്പെട്ടയെന്നാണ് പുതിയ റിപ്പോര്‍ട്ട്. പൂജ ചടങ്ങുകയുള്ളോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 
 
 എന്‍ടിആറും ജാന്‍വി കപൂറും ഒന്നിച്ചുള്ള ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. റെക്കോര്‍ഡ് പ്രതിഫലമാണ് ജാന്‍വി ഈ ചിത്രത്തിനായി ഈടാക്കുന്നത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍