6 വര്‍ഷങ്ങള്‍ക്കു ശേഷം എന്‍ടിആര്‍ ജൂനിയറും കൊരട്ടാല ശിവയും ഒന്നിക്കുന്നു, 'എന്‍ടിആര്‍30' റിലീസ് ഡേറ്റ്

കെ ആര്‍ അനൂപ്

തിങ്കള്‍, 2 ജനുവരി 2023 (14:10 IST)
ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തുന്ന മുപ്പതാം ചിത്രം 'എന്‍ടിആര്‍30' ഒരുങ്ങുന്നു.ജനതാ ഗാരേജിന് ശേഷം എന്‍ടിആര്‍ ജൂനിയറും കൊരട്ടാല ശിവയും ഒന്നിക്കുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.
 
ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. 2024 ഏപ്രില്‍ അഞ്ചിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.ഹിന്ദി, തമിഴ്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളില്‍ സിനിമയ്ക്ക് റിലീസ് ഉണ്ട്.
 
അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
 
യുവസുധ ആര്‍ട്‌സ് മിക്കിലിനെനി സുധാകറും എന്‍ടിആര്‍ ആര്‍ട്‌സിന്റെ ബാനറില്‍ കൊസരജു ഹരികൃഷ്ണയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
രത്നവേലു ഛായാഗ്രാഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍ ടീമിനൊപ്പം ഉണ്ടാകും.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍