ജോജു ജോര്‍ജ് തമിഴ്‌നാട്ടിലേക്ക് താമസം മാറുന്നു; കാരണം ഇതാണ്

Webdunia
വ്യാഴം, 14 ഡിസം‌ബര്‍ 2023 (10:03 IST)
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളത്തിനു പുറത്തും ശ്രദ്ധേയനായ നടന്‍ ജോജു ജോര്‍ജ് തമിഴ്‌നാട്ടിലേക്ക് താമസം മാറുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് തമിഴ്‌നാടെന്നും അടുത്ത വര്‍ഷത്തോടെ അങ്ങോട്ട് താമസം മാറുമെന്നും ജോജു പറഞ്ഞു. ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


' എനിക്ക് ഇഷ്ടപ്പെട്ട സ്ഥലമാണ് തമിഴ്‌നാട്. അടുത്ത വര്‍ഷത്തോടെ താമസം മാറും. രോഹിണി മാം ചിത്രം, വിക്രം കുമാര്‍ ചിത്രം അങ്ങനെ ഒന്നിലേറെ തമിഴ് പ്രൊജക്ടുകള്‍ ഇനിയുണ്ട്. തെലുങ്കിലും സിനിമ ചെയ്തു. ഹിന്ദിയില്‍ നിന്ന് ഓഫറുകള്‍ വന്നിരുന്നു. പക്ഷേ ഭാഷ അധികം വശമില്ല. കുറച്ചെങ്കിലും ഭാഷ പഠിച്ചാല്‍ പിന്നെ ഹിന്ദിയിലും സിനിമ ചെയ്യാം,' ജോജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article