ബോളിവുഡിലെ ഏറ്റവും സമ്പന്നരായ താര ദമ്പതികള്‍, ഷാരൂഖിന്റെയും ഗൗരിയുടെയും ആസ്തി

കെ ആര്‍ അനൂപ്
വ്യാഴം, 14 ഡിസം‌ബര്‍ 2023 (09:05 IST)
ഷാരൂഖാന് 2023 മികച്ചൊരു വര്‍ഷമായിരുന്നു. പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും വന്‍വിജയമായി മാറി. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ആദ്യ രണ്ട് സ്ഥാനവും കിംഗ് ഖാന്‍ സിനിമകള്‍ക്കാണ്. 200 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവ് ഷാരൂഖിന് സ്വന്തമായുണ്ട്. 100 കോടി രൂപയ്ക്ക് മുകളില്‍ പ്രതിഫലം ഒരു സിനിമയ്ക്ക് നടന്‍ വാങ്ങും. വിവിധ മേഖലകളിലെ നിക്ഷേപം, പരസ്യ ചിത്രങ്ങളിലെ ഊ വരുമാനം തുടങ്ങി പ്രതിവര്‍ഷം കോടികളാണ് ഷാരൂഖിന്റെ വരുമാനം.
 
നടന്റെ ഭാര്യ ഗൗരി ഖാന്‍ ഇന്റീരിയര്‍ ഡിസൈന്‍ സ്റ്റുഡിയോയുടെ ഉടമയാണ്. ബോളിവുഡിലെ നിരവധി പ്രമുഖരുടെ വീടുകളുടെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തത് ഗൗരി ഖാനാണ്. ബോളിവുഡിലെ തന്നെ ഏറ്റവും സമ്പന്നരായ താര ദമ്പതികളാണ് ഷാരൂഖും ഗൗരിയും. രണ്ടാള്‍ക്കും ചേര്‍ന്ന് ആകെ 8096 കോടിയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റസിന്റെ ഉടമകളാണ് ഷാരൂഖും ഗൗരിയും. 
 
 
 
 
 
 
 
 
  
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article