'പുഷ്പ'യുടെ ആദ്യ റിവ്യൂ, അല്ലു കൊലമാസ്സ്,ഫഹദ് തകര്‍ത്തു,അല്ലു അര്‍ജുന് ശബ്ദം നല്‍കുന്ന സംവിധായകന്‍ ജിസ് ജോയ് പറയുന്നു !

കെ ആര്‍ അനൂപ്
ബുധന്‍, 8 ഡിസം‌ബര്‍ 2021 (11:13 IST)
പുഷ്പ റിലീസിന് ഇനി 9 ദിവസങ്ങള്‍.ഈ മാസം 17നാണ് തിയറ്ററുകളില്‍ എത്തുന്നത്. ഫഹദ് ഗംഭീര പ്രകടനം തന്നെ കാഴ്ച വച്ചിട്ടുണ്ടെന്ന് സംവിധായകന്‍ ജിസ് ജോയ്. പുഷ്പയുടെ മലയാളം ഡബ്ബിങ് പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു. സിനിമയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ വായിക്കാം.
'അല്ലു അര്‍ജുനൊപ്പമുള്ള പുഷ്പ ഡബ്ബിംഗ് സെഷന്‍ പൂര്‍ത്തിയായി. അല്ലു കൊലമാസ്സ്. നമ്മുടെ സ്വന്തം ഫഹദ് ഫാസിലിന്റെയും മികച്ച പ്രകടനം കണ്ടതില്‍ വളരെ സന്തോഷം. മനോഹരമായ പാട്ടുകള്‍, ഡാന്‍സ്, ഫൈറ്റ്, കോമഡി.. വാണിജ്യ ചേരുവകളുടെ ഒരു തികഞ്ഞ മിക്‌സ്.  
നല്ല സിനിമയുടെ ഭാഗമായതില്‍ സന്തോഷമുണ്ട്'- ജിസ് ജോയ് കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Director Jis Joy (@director.jisjoy)

അനുബന്ധ വാര്‍ത്തകള്‍

Next Article