'ഈശോ'യുടെ പുതിയ റെക്കോര്‍ഡുകള്‍, നേട്ടങ്ങളെക്കുറിച്ച് സംവിധായകന്‍ നാദിര്‍ഷ

കെ ആര്‍ അനൂപ്
ബുധന്‍, 12 ഒക്‌ടോബര്‍ 2022 (15:13 IST)
'ഈശോ' ഒക്ടോബര്‍ അഞ്ചിനാണ് ഒടിടി റിലീസ് ചെയ്തത്.സോണി ലൈവിലൂടെ സ്ട്രീമിംഗ് ആരംഭിച്ച് അഞ്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പുതിയ റെക്കോര്‍ഡുകള്‍ ചിത്രം സ്വന്തമാക്കിയെന്ന് സംവിധായകന്‍ നാദിര്‍ഷ.
 
നാദിര്‍ഷയുടെ വാക്കുകളിലേക്ക്
 
'ഈശോ' ഒക്ടോബര്‍ അഞ്ചിന് സോണി ലൈവിലൂടെ സ്ട്രീമിംഗ് ആരംഭിച്ച് അഞ്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ്. സോണി ലൈവില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ഇപ്പോള്‍ ട്രെന്‍ഡിംങ്ങില്‍ ഒന്നാം സ്ഥാനത് ആണ്.
കൂടാതെ സമീപകാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സോണി ലൈവില്‍ കണ്ട ചിത്രമെന്ന നേട്ടവും ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. 
ആദ്യത്തെ 5 ദിവസങ്ങള്‍ക്കുള്ളില്‍ ഒന്നരമില്ല്യന്‍ കാഴ്ചക്കാരും പതിനൊന്നായിരം പുതിയ Subscribers മായി ഈശോ Sony Livല്‍ റെക്കോര്‍ഡുകള്‍ മറികടന്നു എന്നറിയുമ്പോള്‍ ഒരുപാട് ഒരുപാട് സന്തോഷം.
ഈ ചെറിയ സിനിമയെ വലിയ വിജയമാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി, 
ഒത്തിരി സ്‌നേഹം 
 

അനുബന്ധ വാര്‍ത്തകള്‍

Next Article