മോഹന്‍ലാല്‍ വീണ്ടും കന്നഡ സിനിമയിലേക്ക്?

കെ ആര്‍ അനൂപ്

ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (15:06 IST)
നടന്‍ മോഹന്‍ലാല്‍ വീണ്ടും കന്നഡ സിനിമ ലോകത്തേക്ക്. ധ്രുവ സര്‍ജ പ്രധാന വിഷയത്തില്‍ എത്തുന്ന സിനിമയില്‍ ലാലും അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 സംവിധായകന്‍ പ്രേമിനൊപ്പമുള്ള ചിത്രം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
 'എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണെങ്കിലും മോഹന്‍ലാല്‍ സാര്‍ ഏറെ എളിമയുള്ള വ്യക്തിയാണ്. നിങ്ങളുടെ പിന്തുണ ഞങ്ങളെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുന്നു'-പ്രേം ട്വിറ്ററില്‍ കുറിച്ചത്. വരുന്ന ഇരുപതാം തീയതി ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരും.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍