ജയസൂര്യ ഇല്ലാതെ ഒറ്റയ്ക്ക് അനൂപ് മേനോന്‍,മേഘ്‌ന രാജ് മലയാളത്തിലേക്ക് തിരിച്ചെത്തുമോ ? 'ബ്യൂട്ടിഫുള്‍ 2' 2024ല്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 28 ഓഗസ്റ്റ് 2023 (09:07 IST)
12 വര്‍ഷങ്ങള്‍ക്കുശേഷം 'ബ്യൂട്ടിഫുള്‍' എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. അനൂപ് മേനോന്റെ തിരക്കഥയില്‍ വി കെ പ്രകാശ് സംവിധാനം ചെയ്ത 'ബ്യൂട്ടിഫുള്‍' സിനിമയെ ശരിക്കും 'ബ്യൂട്ടിഫുള്‍' ആക്കിയത് ആര് ? പല ഉത്തരങ്ങള്‍ കിട്ടുമെങ്കിലും അതില്‍ ഒന്ന് ജയസൂര്യ-അനൂപ് മേനോന്‍ കോമ്പോ ആണ്.'ബ്യൂട്ടിഫുള്‍- 2'വരുന്നത് ജയസൂര്യ ഇല്ലാതെയാണ്. അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പ്രഖ്യാപിച്ചപ്പോഴും ഇക്കാര്യം അണിയറക്കാര്‍ അറിയിച്ചതുമാണ്. ഇനി ജയസൂര്യയ്ക്ക് പകരക്കാരന്‍ ആരായിരിക്കും എന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്.
ബാദുഷ പ്രൊഡക്ഷന്‍സും യെസ് സിനിമ കമ്പനിയും നിര്‍മ്മിക്കുന്ന ചിത്രം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെ. ജയസൂര്യയുടെ കഥാപാത്രം അത്രമാത്രം പ്രേക്ഷക ഹൃദയങ്ങളില്‍ കൊണ്ടതാണ്. ബ്യൂട്ടിഫുള്‍ ആദ്യ ഭാഗത്തിലെ സാങ്കേതിക പ്രവര്‍ത്തകര്‍ രണ്ടാം ഭാഗത്തിലും പ്രവര്‍ത്തിക്കും.
2024 ജനുവരിയോടെ ഷൂട്ടിംഗ് ആരംഭിക്കും.സ്റ്റീഫന്‍ ലൂയിസ് എന്ന നായിക കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. തളര്‍ച്ച മൂലം നടക്കാനാവാതെ കിടക്കയില്‍ ആണെങ്കിലും അതിനെ തോല്‍പ്പിച്ച് ജീവിതം ആസ്വദിക്കണമെന്ന് വിചാരിക്കുന്ന വ്യക്തി കൂടിയാണ് സ്റ്റീഫന്‍.ഗായകനായ ജോണ്‍(അനൂപ് മേനോന്‍) അവതരിപ്പിച്ച കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.യെസ് സിനിമാസിന്റെ ബാനറില്‍ ആനന്ദ് രാജ് നിര്‍മ്മിച്ച ഈ ചിത്രം 2011 ഡിസംബര്‍ 2-നാണ് റിലീസ് ചെയ്തത്.മേഘ്‌ന രാജ് ആണ് ചിത്രത്തില്‍ നായികയായി എത്തിയിരുന്നത്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article