Holy wound Lesbian Movie: ട്രെയ്‌ലർ കണ്ടിട്ട് ഈ സിനിമ മുഴുവൻ കളിയാണോ എന്നാണ് ആളുകൾ ചോദിക്കുന്നത്: ജാനകി സുധീർ

Webdunia
വ്യാഴം, 11 ഓഗസ്റ്റ് 2022 (19:44 IST)
ലെസ്ബിയൻ പ്രണയം വിഷയമാക്കി അശോക് ആർ നാഥ് ഒരുക്കുന്ന ചിത്രമാണ് ഹോളിവൂണ്ട്. ചിത്രത്തിൻ്റേതായി പുറത്തുവന്ന ട്രെയ്‌ലർ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു. ബിഗ്ബോസിലൂടെ ശ്രദ്ധേയയായ ജാനകി സുധീറാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെറുപ്പക്കാലം മുതൽ പ്രണയിക്കുന്ന രണ്ട് പെൺകുട്ടികൾ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയിൽ പറയുന്നത്.
 
ചിത്രത്തെ പറ്റി ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് നായികയായ ജാനകി സുധീർ. സിനിമയുടെ ടെയ്‌ലർ കണ്ട് ഈ സിനിമ മുഴുവൻ കളിയാണോ എന്നൊക്കെയാണ് ആളുകൾ ചോദിക്കുന്നത്. ചില ആളുകൾ അത്തരം രംഗങ്ങൾക്ക് വേണ്ടി മാത്രം ഈ സിനിമ കാണും. എൽജിബിടിക്യൂ ആശയത്തിന് വേണ്ടി എൻ്റെ ഒട്ടേറെ സുഹൃത്തുക്കൾ പ്രവർത്തിക്കുന്നുണ്ട്. അതിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് ഞാൻ.
 
മലയാളസിനിമയിൽ ഇതിന് മുൻപും ലെസ്ബിയൻ പ്രണയങ്ങൾ വിഷയമായിട്ടുണ്ടെങ്കിലും പലപ്പോഴും ഏറെ നിശബ്ദമായാണ് അത്തരം കാര്യങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ ഹോളിവൂണ്ട് എന്ന സിനിമയിൽ മലയാള സിനിമ ചരിത്രത്തിൽ ഇന്നേവരെ ചിത്രീകരിക്കാത്ത രീതിയിലാണ് രണ്ട് പെൺകുട്ടികൾ തമ്മിലുള്ള പ്രണയരംഗങ്ങൾ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. ജാനകി സുധീർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article