150 വര്‍ഷം പഴക്കമുള്ള കോടതി ഹാള്‍, ജയ് ഭീമിന് വേണ്ടി ഒരുക്കിയത് ഇങ്ങനെ, മേക്കിങ് വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 9 നവം‌ബര്‍ 2021 (16:58 IST)
ജയ് ഭീം എന്ന സിനിമയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു വര്‍ഷങ്ങള്‍ പഴക്കമുള്ളതെന്ന് തോന്നിക്കുന്ന മദ്രാസ് ഹൈക്കോര്‍ട്ടിന്റെ കോര്‍ട്ട് ഹാള്‍. 150 വര്‍ഷത്തോളം പഴക്കമുള്ള കോടതി ഹാള്‍ അണിയറ പ്രവര്‍ത്തകര്‍ സെറ്റ് ഇടുകയായിരുന്നു. പ്രൊഡക്ഷന്‍ ഡിസൈനറായ കെ. കതിറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിനിമയില്‍ കണ്ട മദ്രാസ് ഹൈക്കോര്‍ട്ടിന്റെ കോര്‍ട്ട് ഹാള്‍ പുനഃസൃഷ്ടിച്ചതിന് പിന്നില്‍. മേക്കിങ് വീഡിയോ കാണാം.
മദ്രാസ് ഹൈക്കോടതിയില്‍ ഷൂട്ട് അനുവദിക്കില്ല. വെറുതെ പോയി കാണാനും സമ്മതിക്കില്ല. അതുകൊണ്ടുതന്നെ പ്രത്യേക ഉത്തരവ് വാങ്ങിയാണ് അണിയറപ്രവര്‍ത്തകര്‍ പോയി കണ്ടത്. ഫോട്ടോ എടുക്കാനോ ക്യാമറയില്‍ പകര്‍ത്താനോ വീഡിയോ ആകാനോ പറ്റില്ല. അന്ന് അവിടെ കണ്ടത് സ്വന്തം മനസ്സില്‍ പകര്‍ത്തി വെച്ചു എന്നാണ് കെ കതിര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article