'ജഗമേ തന്തിരം റിലീസ് ചെയ്യുമ്പോള്‍ നിങ്ങളും അത്ഭുതപ്പെടും'; ജോജു ജോര്‍ജിന്റെ അഭിനയത്തെക്കുറിച്ച് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്

കെ ആര്‍ അനൂപ്
വെള്ളി, 4 ജൂണ്‍ 2021 (12:49 IST)
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജഗമേ തന്തിരത്തിലൂടെ തമിഴകത്തേക്കുള്ള തന്റെ വരവ് ഗംഭീരമാക്കാനിരിക്കുകയാണ് ജോജു ജോര്‍ജ്. ജോജു എങ്ങനെയാണ് തന്റെ സിനിമയിലേക്ക് എത്തിയത് എന്നതിനെക്കുറിച്ച് പറയുകയാണ് സംവിധായകന്‍. 
 
ജോസഫിലെയും ചോലയിലെയും ജോജുവിന്റെ പ്രകടനമാണ് തന്നെ ആകര്‍ഷിച്ചത്. സിനിമയില്‍ ജോജു അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടി പലരെയും ആലോചിച്ചു. അതിനു ശേഷമാണ് താന്‍ ചോലയും ജോസഫും കണ്ടത്. ഈ സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയം മികച്ചത് എന്ന് പറഞ്ഞാല്‍ പോരാ, അത് വളരെ മികച്ചതായിരുന്നു. ജോസഫിലെ അഭിനയമാണ് സംവിധായകന് കൂടുതല്‍ ഇഷ്ടപ്പെട്ടത്. അങ്ങനെയാണ് ജഗമേ തന്തിത്തിലേക്ക് ജോജു എത്തിയത് എന്നും സംവിധായകന്‍ പറഞ്ഞു. 
 
മാത്രമല്ല ഈ സിനിമയിലെ അദ്ദേഹത്തിന്റെ അഭിനയവും മികച്ചതാണ്.ചിത്രം റിലീസ് ചെയ്യുമ്പോള്‍ നിങ്ങളും അത്ഭുതപ്പെടുമെന്നും കാര്‍ത്തിക് സുബ്ബരാജ് കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article