ഒമര്‍ ലുലു-വിനീത് ശ്രീനിവാസന്‍ ടീമിന്റെ പുതിയ മ്യൂസിക് വീഡിയോ പുറത്ത്, യൂട്യൂബില്‍ ശ്രദ്ധ നേടി 'ജാന മേരെ ജാന' !

കെ ആര്‍ അനൂപ്
വ്യാഴം, 13 മെയ് 2021 (12:46 IST)
ഒമര്‍ ലുലു-വിനീത് ശ്രീനിവാസന്‍ ടീമിന്റെ പുതിയ മ്യൂസിക് വീഡിയോ 'ജാന മേരെ ജാന' പുറത്തിറങ്ങി.അജ്മല്‍ ഖാനും ജുമാന ഖാനും അഭിനയിച്ച ഗാനം ഇതിനകം ശ്രദ്ധ നേടുകയാണ്. ഈ റൊമാന്റിക് വീഡിയോ ഒമര്‍ ലുലുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. 
 
'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ 'മണിക്യ മലാരായ പൂവി എന്ന ഹിറ്റ് ഗാനത്തിന് ശേഷം സംവിധായകനൊപ്പം വിനീത് ശ്രീനിവാസന്‍ ഒന്നിക്കുന്നു എന്നതാണ് ഈ ഗാനത്തിന്റെ പ്രത്യേകത. ഗ്ലോബേര്‍സ് എന്റര്‍ടൈന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഗാനം നിര്‍മ്മിച്ചത്.പി ടി അബ്ദുള്‍ റഹ്മാന്റെ വരികള്‍ക്ക് മുഹമ്മദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
 
ജുമാനയും അജ്മല്‍ ഖാനും അഭിനയിച്ച മറ്റൊരു മ്യൂസിക് വീഡിയോ കൂടി ഒമര്‍ ലുലു സംവിധാനം ചെയ്തിട്ടുണ്ട്. 'പെഹ്ല പ്യാര്‍' എന്ന ഗാനമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article