'മേപ്പടിയാന്‍' കാണാമെന്ന് മുഖ്യമന്ത്രി,വലിയ ഭാഗ്യമാണെന്ന് ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്
വെള്ളി, 4 ഫെബ്രുവരി 2022 (14:56 IST)
ഉണ്ണിമുകുന്ദന്‍ നിര്‍മ്മിച്ച മേപ്പടിയാന്‍ ഇന്ന് ദുബായ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.ചിത്രം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നദ്ധത അറിയിച്ചതിനെ കുറിച്ച് നടന്‍ തന്നെ പറയുന്നു.
 
 ഉണ്ണിമുകുന്ദന്റെ വാക്കുകള്‍
 
മുഖ്യമന്ത്രി പിണറായി വിജയന്‍ സാറിനെ കാണാന്‍ കഴിഞ്ഞത് എനിക്ക് ഏറെ അഭിമാനകരമായ കാര്യമാണ്. ഏറെ തിരക്കേറിയ ഷെഡ്യൂളില്‍ തനിക്കായി കുറച്ച് സമയം മാറ്റിവെച്ചതിനും പ്രഭാത ഭക്ഷണ സമയത്ത് തൊട്ടുടുത്ത് ഇരിക്കാന്‍ അവസരം നല്‍കിയതിനും ഏറെ നന്ദി, ജീവിതത്തിലെ മറക്കനാകാത്ത ഓര്‍മകലിലൊന്നായിരിക്കുമിത്.
 
 ഈ മറക്കാനാകാത്ത ദിനം സമ്മാനിച്ചതിന് ജോണ്‍ ബ്രിട്ടാസേട്ടനും നന്ദി. നമ്മുടെ സംസ്ഥാനത്തിന് അവശ്യമായ ഏത് കാര്യങ്ങളിലും പൂര്‍ണ്ണമനസ്സോടെ പ്രവര്‍ത്തിക്കാന്‍ സദാസന്നദ്ധനാണ്. താങ്കളുടെ സൗകര്യമനുസരിച്ച് 'മേപ്പടിയാന്‍' എന്ന ചിത്രം കാണാന്‍ സ്‌നേഹപൂര്‍വം സമ്മതിച്ചാണ് വലിയ ഭാഗ്യമാണ്, ആയുരാരോഗ്യവും കൂടുതല്‍ ചലനാത്മകമായ പ്രവര്‍ത്തന സമയവും നേര്‍ന്നുകൊണ്ട് ബഹുമാനവും ആദരവും.

അനുബന്ധ വാര്‍ത്തകള്‍

Next Article