വിജയിന് 'വാരിസ്' നിര്‍മ്മാതാക്കളോട് അതൃപ്തി, കാരണം ഇതോ ?

കെ ആര്‍ അനൂപ്

ചൊവ്വ, 10 ജനുവരി 2023 (15:13 IST)
'വാരിസ്' ഗ്രാന്‍ഡ് തിയേറ്റര്‍ റിലീസിന് മണിക്കൂറുകള്‍ മാത്രം. എന്നാല്‍ വിജയിന് 'വാരിസ്' നിര്‍മ്മാതാക്കളോട് അതൃപ്തി ഉണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
 
ഓഡിയോ ലോഞ്ചിനൊപ്പം 'വാരിസ്'ന്റെ പ്രമോഷനുകള്‍ ഗംഭീരമായി ആരംഭിച്ചെങ്കിലും നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ പ്രൊമോഷനുകള്‍ മന്ദഗതിയിലാക്കി, ട്രെയിലറും പ്രതീക്ഷിച്ച സമയത്തേക്കാള്‍ വൈകി റിലീസ് ചെയ്തു. തമിഴ്നാട്ടില്‍ സിനിമ റിലീസ് ചെയ്യുന്ന സ്‌ക്രീനുകളുടെ എണ്ണം ഉയര്‍ത്തുന്നതില്‍ നിര്‍മ്മാതാക്കള്‍ പരാജയപ്പെട്ടു, മാത്രമല്ല തെലുങ്ക് പതിപ്പ് വൈകി ജനുവരി 14 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചു.ഇത്
  സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് കാരണമായി. ഇതെല്ലാം വിജയനെ അസന്തുഷ്ടനാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍