110 കോടി വാങ്ങി വിജയ്? 'വാരിസ്' താരങ്ങളുടെ പ്രതിഫലം!

കെ ആര്‍ അനൂപ്

ചൊവ്വ, 10 ജനുവരി 2023 (15:11 IST)
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത 'വാരിസ്' നാളെ ജനുവരി 11 ന് തിയേറ്ററുകളില്‍ എത്തും.ഒരു ഫാമിലി ഡ്രാമയാണ് വിജയ് ചിത്രം. സിനിമയില്‍ അഭിനയിക്കാന്‍ നടന്‍ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
200 കോടിയാണ് സിനിമയുടെ ആകെയുള്ള ബജറ്റ്.വിജയ് 110 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.ശരത്കുമാര്‍ രണ്ട് കോടി രൂപയും പ്രകാശ് രാജ് 1.5 കോടി രൂപയും പ്രതിഫലമായി വാങ്ങി എന്നാണ് വിവരം. 
 
നടി രശ്മിക മന്ദാനക്ക് നാല് കോടി രൂപ പ്രതിഫലമായി ലഭിച്ചു.യോഗി ബാബുവിന് 35 ലക്ഷം രൂപ പ്രതിഫലം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
തമിഴ്, ഹിന്ദി പതിപ്പുകള്‍ ജനുവരി 11 നും തെലുങ്ക് പതിപ്പ് ജനുവരി 14 നും റിലീസ് ചെയ്യും. 100 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ്സ് നടന്നു.പുലര്‍ച്ചെ 4 മണിക്ക് ചെന്നൈയില്‍ ആദ്യ ഷോ ആരംഭിക്കും.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍