കമൽഹാസൻ ചിത്രം 'ഇന്ത്യൻ 2' ജനുവരിയിൽ !

കെ ആർ അനൂപ്
വ്യാഴം, 10 ഡിസം‌ബര്‍ 2020 (18:07 IST)
തിയേറ്ററുകളിലും സിനിമാസ്വാദകരുടെ മനസ്സിലും ഒരുപോലെ ആഘോഷമായ കമൽഹാസൻ ചിത്രമാണ് 'ഇന്ത്യൻ'. ഇതിൻറെ രണ്ടാം പതിപ്പിനായി കാത്തിരിക്കുന്ന ആരാധകർക്കൊരു സന്തോഷവാർത്തയാണ് കോളിവുഡിൽ നിന്ന് വരുന്നത്. 
 
ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2021 ജനവരി അവസാനത്തോടെയോ ഫെബ്രുവരി ആദ്യമോ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
 
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ചിത്രത്തിന്റെ സെറ്റിൽ ഉണ്ടായ ഒരു അപ്രതീക്ഷിത അപകടത്തെ തുടർന്ന് സിനിമയുടെ ഷൂട്ടിംഗ് നിർത്തിവച്ചെങ്കിലും ടീം ഷൂട്ടിംഗ് പുനരാരംഭിക്കാൻ ഒരുങ്ങുകയാണെന്ന വാർത്ത ആരാധകരിൽ ആവേശം ഉണ്ടാക്കിയിരിക്കുകയാണ്.
 
അതേസമയം, ലോകേഷ് കനകരാജിൻറെ വിക്രമും അടുത്തുതന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും പറയപ്പെടുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article