രാജമാണിക്യമായിട്ടും ചട്ടമ്പിനാടുമായും ഒരു ബന്ധവുമില്ല, ആവേശത്തില്‍ ഫഹദിന്റേത് വേറെ തന്നെ പ്രകടനമെന്ന് മമ്മൂട്ടി

അഭിറാം മനോഹർ
തിങ്കള്‍, 20 മെയ് 2024 (19:32 IST)
മലയാള സിനിമയിലെ വമ്പന്‍ വിജയങ്ങളിലൊന്നായിരുന്നു ഫഹദ് ഫാസില്‍ നായകനായെത്തിയ ഗാങ്ങ്സ്റ്റര്‍ സ്പൂഫ് സിനിമയായ ആവേശം. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ ഒരുക്കിയ സിനിമയില്‍ രംഗണ്ണ എന്ന ഗാങ്ങ്സ്റ്ററായാണ് ഫഹദെത്തിയത്. രൂപത്തിലും പ്രകടനത്തിലുമെല്ലാം വ്യത്യസ്തത കൊണ്ടുവരാന്‍ ഫഹദിന് സാധിച്ചപ്പോള്‍ സിനിമയിലെ കഥാപാത്രത്തെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. മലയാളത്തിനകത്ത് നിന്നും പുറത്തുനിന്നും നിരവധി പേരാണ് ഫഹദിന്റെ പ്രകടനത്തെ പുകഴ്ത്തി രംഗത്ത് വന്നത്.
 
 ഇപ്പോഴിതാ ആവേശത്തിലെ ഫഹദിന്റെ പ്രകടനത്തെ പറ്റി പ്രതികരണം നടത്തിയിരിക്കുകയാണ് മലയാളത്തിന്റെ മെഗാതാരമായ മമ്മൂട്ടി. തന്റെ പുതിയ സിനിമയായ ടര്‍ബോയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ആവേശത്തിലെ പ്രകടനത്തെ പറ്റി മമ്മൂട്ടി പറഞ്ഞത്. രംഗണ്ണ എന്ന കഥാപാത്രത്തിന്റെ റഫറന്‍സുകളായി ചട്ടമ്പിനാടിലെയും രാജമാണിക്യത്തിലെയും കഥാപാത്രങ്ങളെ ഫഹദ് പറഞ്ഞുവെങ്കിലും ആവേശത്തില്‍ ഫഹദ് നടത്തിയത് വേറെ തന്നെ പ്രകടനമാണെന്ന് മമ്മൂട്ടി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article